Latest News
Loading...

ഈരാറ്റുപേട്ട താലൂക്കാശുപത്രി; യു ഡി എഫ് ധരണ 16ന്


ഈരാറ്റുപേട്ട :കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്നുള്ള കേരളഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാർ തള്ളിയത് പുനപരിശോധിക്കണമെന്നും ഉടൻ തന്നെ താലുക്കാശുപത്രിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10ന് യു.ഡി.എഫ് ,നഗരസഭയിലെ 6 കേന്ദ്രങ്ങളിൽ ധർണ നടത്തും.

പാലായിൽ ജനറൽ ആശുപത്രിയും കുറവിലങ്ങാട്ട് താലൂക്കാശുപത്രിയും ഉഴവൂരിൽ സർക്കാർ സൂപ്പർ സെപഷ്യാലാരിറ്റി ആശുപത്രിയുള്ള കാര്യം സൂചിപ്പിച്ചു കൊണ്ട് മേൽ കാരണങ്ങളാൽ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രി ഉയർത്തുന്നതിനുള്ള 2021 ജനുവരി 21 ലെ കേരള ഹൈക്കോടതി ഉത്തരവ് തള്ളിയതായി ജൂൺ 28 ലെ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു.



.സംസ്ഥാന സർക്കാരിൻ്റെ ഈ ഉത്തരവ് ഈ പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന അനീതിയും വിവേചനവുമാണെന്നും ഉടൻ തന്നെ ഈ ഉത്തരവ് പുനപരിശോധിക്കണമെന്നും ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്നും യു.ഡി.എഫ് നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.ടോമി കല്ലാനി, ജില്ലാ മുസ് ലിം ലീഗ് പ്രസിഡൻ്റ് അസീസ് ബഡായിൽ,ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ.മുഹമ്മദ് അഷറഫ് ,നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.കെ.സദിഖ് എന്നിവർ ഉദ്ഘാടനം ചെയ്യുംമെന്ന് നഗരസഭ യു.ഡി.എഫ് ചെയർമാൻ പി.എച്ച്.നൗഷാദും കൺവീനർ റാസി ചെറിയ വല്ലവും പറഞ്ഞു.

.

Post a Comment

0 Comments