Latest News
Loading...

കളത്തൂക്കടവിൽ 19 ലക്ഷത്തിന്റെ ഹാൻസ് പിടികൂടി

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുക്കടവിൽ 19 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉൽപന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക് സെല്ലും ഈരാറ്റുപേട്ട പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.


.കളത്തൂക്കടവിലെ ഒരു ഗോഡൗണിൽ 24 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് അടക്കമുള്ള ലഹ രിവസ്തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ നടയ്ക്കൽ കൊന്നച്ചാടത്ത് ഷാലിബിനെതിരെ കേ സെടുത്തു. ഇയാൾ ഒളിവിലാണ്.

.ആയിരം പായ്ക്കറ്റോളമാണ് ഒരു ചാക്കിൽ സൂക്ഷിച്ചിരുന്നത്. ഒരു പാക്കറ്റിന് 50 രൂപ വരെ നിരക്കിലാ ണ് ഇവ ആവശ്യക്കാർക്ക് വിറ്റുവരുന്നത്. ഇത് ഹോൾസെയിലായി വില്പന നടത്തുന്നതിന് സൂക്ഷിച്ച താണെന്നാണ് പോലീസ് കരുതുന്നത്. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്. Updating...


Post a Comment

0 Comments