Latest News
Loading...

തുടര്‍ഭരണത്തിന്റെ ഉന്‍മാദത്തിലാണ് സി.പി.എം.- അഡ്വ.ടോമി കല്ലാനി

പാലാ: തുടര്‍ഭരണത്തിന്റെ ഉന്‍മാദത്തിലാണ് സി.പി.എം. എന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ക്വട്ടേഷന്‍, മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് നേരെയുള്ള വധഭീഷണി ഇതിന് തെളിവാണെന്നും ടോമി കല്ലാനി ആക്ഷേപിച്ചു. 

കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന തുടര്‍ഭരണമാണ് പശ്ചിമബംഗാളില്‍ സി.പി.എം.ന്റെ അന്ത്യം കുറിച്ചതെങ്കില്‍ ഇങ്ങനെയാണ് പിണറായി ഭരണത്തിന്റെ പോക്കെങ്കില്‍ ഒരു ദശകത്തിനുള്ളില്‍തന്നെ കേരളത്തിലും അതുണ്ടാകുമെന്ന് ടോമി കല്ലാനി പറഞ്ഞു.




കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വട്ടേഷന്‍, മാഫിയ അക്രമങ്ങള്‍ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് നേരെയുണ്ടായ വധഭീഷണിക്കും എതിരെ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടോമി കല്ലാനി.
 കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡൻറുമാരായ ബിജോയി എബ്രാഹം, സന്തോഷ് കുര്യത്ത്‌, ജോർജുകുട്ടി ചൂരയ്ക്കൽ, രാജു കൊക്കോപ്പുഴ, ബ്ലോക്ക് ഭാരവാഹികളായ അഡ്വ.ജോൺസി നോബിൾ, ഷോജി ഗോപി, അഡ്വ.എ.എസ്സ് തോമസ്, പ്രിൻസ് വി.സി, ജോഷി നെല്ലിക്കുന്നേൽ, ബിബിൻരാജ്, പ്രൊഫ. ബോസ് ടോം,ശ്രീകുമാർ മേവിട തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments