Latest News
Loading...

ഭൂമിയുടെ പച്ചപ്പ് നിലനിർത്തണം: മാണി സി കാപ്പൻ


പാലാ: ഭൂമിയുടെ പച്ചപ്പ് നിലനിർത്തേണ്ടത് മാനവരാശിയുടെ ആവശ്യകതയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ സെൻ്റ് തോമസ് കോളജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനമഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് സോഷ്യൽ ഫോറസ്റ്ററിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ നക്ഷത്രവനം നട്ടാണ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

 പ്രിൻസിപ്പൽ റവ ഡോ ജെയിംസ് ജോൺ മംഗലത്ത്, വനം വകുപ്പ് അസിസ്റ്റൻ്റ് കൺസർവേറ്റർ പ്രസാദ് ജി, റേഞ്ച് ഓഫീസർ രതീഷ്, ഗണേഷ് പി, വൈസ് പ്രിൻസിപ്പൽ ഡോ സണ്ണി കുര്യാക്കോസ്, കോളജ്, കോളജ് ബർസാർ റവ ഫാ മാത്യു ആലപ്പാട്ടുമേടയിൽ തുടങ്ങിയവർ പങ്കെടുത്തു.


.

Post a Comment

0 Comments