Latest News
Loading...

വനിതാ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ മുൻപും കേസിൽ പെട്ടയാൾ


പരിയാരം വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നയാളെ പൊലീസ് പിടികൂടി. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പി.എം. സുനിൽ(47) ആണ് അറസ്റ്റിലായത്. പരിയാരം മെഡിക്കൽ കോളജ് വിദ്യാർഥിനികൾക്ക് നേരേയായിരുന്നു ഇയാളുടെ നഗ്നതാ പ്രദർശനം.


.തുടർന്ന് പരിയാരം സി.ഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ രൂപ മധുസൂദനനാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിന് നേരേ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം സംബന്ധിച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.


.അതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം പൊലീസ് പ്രതികൾക്കായുള്ള കർശന നിരീക്ഷണം നടത്തിയിരുന്നത്. സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന സുനിലിനെ നിരവധി തവണ നാട്ടുകാർ കൈയേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ.


Post a Comment

0 Comments