Latest News
Loading...

ടിപിആർ റേറ്റിംഗ് ; പോയ ആഴ്ചയിലെ കണക്ക്


കോട്ടയം ജില്ലയിലെ പഞ്ചായത്തുകളിൽ കാറ്റഗറി തിരിച്ചുള്ള ടിപിആർ നിരക്കിൽ മാറ്റം. മുൻപ് എട്ടിൽ താഴെയായിരുന്ന പല തദ്ദേശസ്ഥാപനങ്ങളും ഇതിന് മുകളിലേയ്ക്ക് ഉയർന്നു.  8നും 20 നും ഇടയിൽ 39 പഞ്ചായത്തുകളും 20നും 30നും ഇടയിൽ ഒരു പഞ്ചായത്തും ലിസ്റ്റ് ചെയ്യപ്പെട്ടപ്പോൾ 37 പഞ്ചായത്തുകളിൽ ടിപിആർ 8ൽ താഴെയാണ്. 

*എ കാറ്റഗറി മേഖലകളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ*

1. പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന എല്ലാ പൊതു ഒാഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ച് പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം.

2.അക്ഷയ സെൻററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

3.ടാക്സി, ഒാട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ടാക്സി വാഹനങ്ങളിൽ ഡൈ്രവർക്കും മൂന്നു യാത്രക്കാർക്കും ഒാട്ടോറിക്ഷകളിൽ ഡൈ്രവർക്കും രണ്ട് യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഇൗ നിയന്ത്രണം ബാധകമല്ല.

4. ബാറുകളിലും ബിവ്റിജസ് കോർപ്പറേഷൻ ഒൗട്ടലെറ്റുകളിലും പാഴ്സൽ സർവീസ് മാത്രം അനുവദിക്കും. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ മുഖേന സമയക്രമീകരണം നടത്തണം.

5. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശാരീരിക സമ്പർക്കമില്ലാത്ത ഒൗട്ട് ഡോർ സ്പോർട്സ്, ഗെയിംസ് പ്രവർത്തനങ്ങൾ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദനീയമാണ്.

6. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസിനും ഒാൺലൈൻ/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദിക്കും. 

7. വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.


*ബി കാറ്റഗറി മേഖലകളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ*
 
1.പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പൊതു ഒാഫീസുകൾക്കും 25 ശതമാനം ജീവനക്കാരെ റൊട്ടേഷൻ വ്യവസ്ഥയിൽ നിയോഗിച്ച് പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം. 

2.അവശ്യസാധനങ്ങൾ വില്ക്കുന്ന സ്ഥാപനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പുകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

3.മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. 

4.സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

5.ബാറുകളിലും ബിവ്റേജസ് കോർപ്പറേഷൻ ഒൗട്ട്ലെറ്റുകളിലും പാഴ്സൽ സർവീസ് അനുവദനീയമാണ്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈലൽ ആപ്ലിക്കേഷൻ മുഖേന സമയക്രമീകരണം നടത്തണം.

6.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശാരിരീക സമ്പർക്കം ഇല്ലാത്ത ഒൗട്ട്ഡോർ സ്പോർട്സ്/ഗെയിംസ് പ്രവർത്തനങ്ങൾ നടത്താം. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.

7.ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസിനും ഒാൺലൈൻ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ മാത്രം പ്രവർത്തിക്കും.

8.വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര അനുവദനീയമാണ്.




*സി കാറ്റഗറി മേഖലകളിൽ അനുവദനിയമായ പ്രവർത്തനങ്ങൾ*

1. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം.

2. വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റയിൽസ്, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.

3.കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകൾക്കും റിപ്പയർ സെന്ററുകൾക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം.
 
4. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസിനും ഒാൺലൈൻ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.



നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെയും ഇൻസിഡൻറ് കമാൻഡർമാരെയും ചുമതലപ്പെടുത്തി.


Post a Comment

0 Comments