Latest News
Loading...

വാക്സിനേഷനിൽ സഹകരണ ജീവനക്കാർക്ക് മുൻഗണനയില്ലാത്തത്തിൽ പ്രതിഷേധിച്ചു

പാലാ : കോവിഡ് വാക്സിനേഷനിൽ ബാങ്ക് ജീവനക്കാർക്ക് മുൻഗണന നൽകിയെങ്കിലും സഹകരണ മേഖലയെ ഉൾപ്പെടുത്താതിൽ കെ സി ഇ എഫ് മീനച്ചിൽ താലൂക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ കോവിഡ് ചലഞ്ചിൽ സർക്കാർ മാനദണ്ഡപ്രകാരം ലക്ഷങ്ങൾ നൽകിയ സഹകരണ ബാങ്കുകളിലെ ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പുതുക്കിയ മുൻഗണന പട്ടികയിലും സ്ഥാനമില്ലാതായത്. ലക്ഷക്കണക്കിന് തുകയും ജീവനക്കാരുടെ ശമ്പളവിഹിതവും നൽകിയിട്ടും പൊതുസമൂഹവുമായി നിരന്തരം നേരിട്ടിടപെടുന്നവരെന്ന പരിഗണന നൽകി സഹകരണ ബാങ്ക് ജീവനക്കാർക്ക് വാക്സിനേഷന് മുൻഗണന നൽകാത്തത്തിൽ സഹകാരികൾക്കിടയിൽ കടുത്ത പ്രതിഷേധവും ആശങ്കയും ഉയർന്നിട്ടുണ്ട്.


പ്രസിഡന്റ്‌ മനോജ്‌ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. ആർ. സാബുരാജൻ , അരുൺ ജെ മൈലാടൂർ, സോബിൻ ആലപ്പാട്ടുകുന്നേൽ, റോസമ്മ ജോസഫ്, അനൂപ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments