Latest News
Loading...

വിദ്യാവനം - പച്ചതുരുത്തിൻ്റെ നിർമ്മാണ ഉദ്ഘാടനവും ഹരിത ഓഫീസ് പ്രഖ്യാപനവും


 കേരള സാമൂഹിക വനവൽക്കരണ വിഭാഗത്തിൻ്റെയും ഹരിത കേരളം മിഷൻന്റെയും അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വിദ്യാവനം - പച്ചതുരുത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം 11.06.2021 വെള്ളിയാഴ്ച 10 മണിക്ക് കോളജിൽ  പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുന്നു. കോളേജ് ക്യാമ്പസിൽ കാൽ ഏക്കർ സ്ഥലത്ത് പൂർണമായും തിങ്ങി നിറഞ്ഞ രീതിയിൽ വിവിധ ഇനത്തിൽപെട്ട വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതാണ് വിദ്യാവനം പദ്ധതി. 

വിദ്യാർഥികളിൽ വനവൽക്കരണ ബോധം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള നവീന പദ്ധതിയാണ് ഇത്. കോളേജ് മാനേജർ റവ.ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹരിത കേരള മിഷന്റെ ഹരിത ഓഫീസ് സർട്ടിഫിക്കേഷൻ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ അരുവിത്തറ സെൻറ് ജോർജ് കോളേജ് പ്രിൻസിപ്പാൾ ഡോ.റെജി വർഗീസ് മേക്കാടന് കൈമാറും. കോളേജ് ബാർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലു കാലായിൽ ചടങ്ങിൽ സന്ദേശം നൽകും.

 കോട്ടയത്തെ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പ്രസാദ് ജി, പൊൻകുന്നത്തെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ്, കോട്ടയം ജില്ല ഹരിത കേരള മിഷൻ കോർഡിനേറ്റർ പി. രമേഷ്, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി കൗൺസിലർ ലീന ജയിംസ്, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി സെക്രട്ടറി ഫിറോസ് ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ നന്ദി ചടങ്ങിന് അറിയിക്കും..

Post a Comment

0 Comments