Latest News
Loading...

ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ഉപ്പുതറ: ഇടുക്കി ജലാശയത്തിൽ കാണാതായ മാട്ടുതാവളം സ്വദേശികളായ ജോയ്സ്, മനു എന്നീ യുവാക്കൾക്കായുള്ള തിരച്ചിലിൽ രണ്ട് പേരുടെയും മൃതദ്ദേഹം കണ്ടെടുത്തു. മനുവിന്റെ ബോഡി സംഭവ സ്ഥലത്ത് നിന്നും നാല് കിലോമീറ്ററോളം താഴെയിൽ നിന്നാണ് ടീം നന്മക്കൂട്ടം കണ്ടെടുത്തത്. ഒരു ബോഡി NDRF ടിമിനു മാണ് കിട്ടിയത്.

മിൻ പിടിക്കാൻ പോയ നാല് അംഗ ടീമിലെ ഒരാൾ വെള്ളത്തിൽ പോകുകയും അവരെ രക്ഷികാൻ വേണ്ടിയാണ് കൂട്ടുകാരൻ ചാടിയത് എന്നാൽ രണ്ട് പേരും ഒഴുക്കിൽ പെടുകയായിരുന്നു.
മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയാണ് മൂന്ന് യൂണിറ്റ് ഫയർഫോഴ്സും, എൻഡി ആർ യൂണിറ്റും തിരച്ചിലിന് നേതൃത്വം നൽകി വരുന്നു. 
ഇടുക്കി ആർഡിഒയുടെ നിർദ്ദേശപ്രകാരമാണ് മൂന്ന് ദിവസം മുമ്പ് ടീം നന്മക്കൂട്ടം പ്രസിഡന്റ് അഷ്റഫ് കുട്ടിയുടെ നേതൃത്വത്തിൽ 22 പേർ അടക്കുന്ന സംഘം ഉപ്പുതറയിൽ എത്തിയത്. രണ്ട് ദിവസം ക്യാമ്പ് ചെയ്താണ് ടിം തിരച്ചിൽ നടത്തിയത്.
ഇന്ന് രാവിലെ അഷ്റഫ് കുട്ടിക. കെ പി, മുഹമ്മദ് റാഫി എം എൻ, അജ്മൽ, ഹാരിസ് പുളിക്കിൽ, നദീർ ആശാൻസ്, അമിർ, ജയിംസ് എന്നിവർ നടത്തിയതിരയിലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. 
വിവിധ പ്രദേശങ്ങളിൽ നിന്നായി 48 ബോഡി ഇതിനകം ടീം നന്മകൂട്ടം കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച കോട്ടയം മണിമല ആറ്റിൽ കാണാതയ വില്ലേജ് ഓഫീസറുടെ ബോഡിയും നന്മക്കൂട്ടമാണ് കണ്ടെത്തിയത്.

‘നന്മ റാപ്പിഡ് റെസ്പോൺസ് ടീം’ എന്ന ഈ നന്മക്കൂട്ടത്തിൽ 67 അംഗങ്ങളാണ് ഉള്ളത്. മുങ്ങൽ വിദഗ്ധർ മുതൽ പാമ്പുപിടുത്തക്കാരും മരം വെട്ടുകാരും വരെയുണ്ട്. നാല് വിഭാഗങ്ങളായാണ് സംഘം പ്രവർത്തിക്കുന്നത്. വ്യാപാരികൾ മുതൽ വിദ്യാർത്ഥികൾ വരെയും, അൻപത് കാരൻ മുതൽ 18 കാരൻ വരെയുണ്ട് ഇവരിൽ. മുൻ ദേശീയ നീന്തൽ ചാംപ്യൻ വരെ ഇക്കൂട്ടത്തിലുണ്ട്.

14 വർഷം മുമ്പ് ആരംഭിച്ച നൻമക്കൂട്ടം രജിസ്ട്രേഡ് സംഘടനയായിട്ട് നാല് വർഷം പിന്നിടുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇവരുടെ പ്രവർത്തനം. സർക്കാർ സംവിധാനങ്ങൾ മതിയാകാതെ വരുമ്പോൾ ജില്ലാ അധികൃതർ ഇവരുടെ സഹായം തേടാറുണ്ട്.

സ്വന്തമായി വാങ്ങിയ ബോട്ടിൽ സ്വന്തം ചെലവിൽ ഇന്ധനം അടിച്ചാണ് സംഘം തിരച്ചിൽ നടത്തുന്നത്. ഇവരുടെ നന്മനിറഞ്ഞ മനസ്സ് ഒട്ടേറെ ജീവിതങ്ങൾക്ക് പുനർജന്മം നൽകിയിട്ടുണ്ട്. വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ച നാൽപ്പത്തി എട്ടോളം മൃതദേഹങ്ങൾ തിരച്ചിൽ നടത്തി കണ്ടെത്തിയിട്ടുമുണ്ട്.

Post a Comment

0 Comments