Latest News
Loading...

സ്മാർട്ട് ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു


പൂഞ്ഞാർ : സിപിഐ എം തണ്ണിപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പഞ്ചായത്തിലേ ആറാം വാർഡിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

 ഫോണുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം വിആർ വിഷ്ണു രാജ് അംഗനവാടി കുട്ടികൾക്കായി നടപ്പിലാക്കുന്ന മുറ്റത്തെ തൈ മരം പദ്ധതി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗീത നോബിൾ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സിപിഐ എം ഏരിയാ കമ്മറ്റി അംഗം രമേഷ് ബി വെട്ടിമറ്റം,ലോക്കൽ സെക്രട്ടറി പി കെ ഷിബു കുമാർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, ലോക്കൽ കമ്മിറ്റി അംഗം കെ പി മധുകുമാർ, ഗ്രാമപഞ്ചായത്ത് അംഗം എം ആർ രഞ്ജിത്ത്, കൊച്ചിൻ സർവകലാശാല ജർമ്മൻ ഭാഷ അദ്ധ്യാപിക ആനി കുര്യൻ എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം വിആർ വിഷ്ണു രാജ് അധ്യക്ഷനായി. സിപിഐ എം തണ്ണിപാറ ബ്രാഞ്ച് അംഗം ബി ഹരിക്കുട്ടൻ സ്വാഗതവും, തണ്ണിപാറ അംഗൻവാടി ടീച്ചർ അമ്മിണിക്കുട്ടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments