Latest News
Loading...

ആശ്വാസപദ്ധതികളുമായി തീക്കോയി സഹകരണബാങ്ക്

തീക്കോയി :കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക മാന്ദ്യവും കാർഷികഉത്പന്നങ്ങളുടെ വിലയിടിവുംമൂലം കഷ്ടപ്പെടുന്ന സാധാരണക്കാരെ സഹായിക്കാൻ വിവിധ പദ്ധതികളുമായി തീക്കോയി സർവിസ് സഹകരണബാങ്ക് രംഗത്തെത്തി. റബ്ബർ റെയിൻഗാർഡിങ്ങിനായി ബാങ്കിലെ എ ക്ലാസ്സ്‌ അംഗങ്ങൾക്ക് ഇരുപത്തിഅയ്യായിരം രൂപ വരെ മൂന്നു മാസകാലാവധിക്ക് പലിശരഹിത വായ്പയായി നൽകുന്നു. 

കൂടാതെപലിശ രഹിതമായി ഇരുപത്തിഅയ്യായിരം രൂപ വരെ രണ്ടുമാസ കലാവധിക്ക്  സ്വർണപണയ വയ്പ്പയും അനുവദിക്കും. നിർധനരായ കോവിഡ് രോഗികൾക്ക് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിക്കും തുടക്കമായി. കൂടാതെ കോവിഡ് രോഗികൾക്ക് ആവശ്യമായ ചികിത്സാനിർദ്ദേശത്തിനും സംശയനിവാരണത്തിനും ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സേവനാ ക്ലിനിക്കിലെ ഡോക്ടറുമായി ഫോണിൽ ബന്ധപ്പെടാവുന്നതാണ് (നം.9447868496). 

അടിയന്തിരഘട്ടത്തിൽ അവശ്യക്കാർക്ക് നീതിമെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതിക്കും തുടക്കമായി.(ഫോ. നം.04822280943,9447232995, 96568 52488)
അർഹരായ അംഗങ്ങൾ ബാങ്ക് നൽകുന്ന ഈ സേവനങ്ങൾ പരമാവധി പ്രയോജനപെടുത്തണമെന്ന് പ്രസിഡന്റ്‌ അഡ്വ. വി ജെ. ജോസ് വലിയവീട്ടിൽ അറിയിച്ചു.

Post a Comment

0 Comments