Latest News
Loading...

വാഗമൺ- ഉപ്പുതറ പാതയിൽ റോഡ് ഇടിഞ്ഞു താണു.

കനത്ത മഴയിൽ വാഗമൺ- ഉപ്പുതറ പാതയിൽ റോഡ് ഇടിഞ്ഞു താണു. വാഗമണ്ണിനും വളകോടിനും ഇടയിൽ കുവലേറ്റം ഭാഗത്താണ് റോഡ് ഇടിഞ്ഞു താണ്   ഗർത്തം രൂപപ്പെട്ടത്. കൊച്ചി തേക്കടി ഹൈവേയുടെ ഭാഗമാണ് റോഡ്. റോഡിനടിയിൽ നിന്നും മണ്ണ് ഒലിച്ചു പോയ നിലയിലാണ്. നേരത്തെയും ഇതേ ഭാഗത്ത് സമാനമായി ഗർത്തം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

മുമ്പുണ്ടായ ഗർത്തത്തിലൂടെ മണ്ണ് ഒലിച്ചുപോയതാകാം ഇപ്പോഴത്തെ ഗർത്തത്തിനു കാരണമെന്നും സംശയിക്കുന്നു. റോഡിന്റെ വശം മുതൽ മധ്യ ഭാഗം വരെ റോഡ് ഇടിഞ്ഞു താണ നിലയിലാണ്. റോഡിന്റെ വശത്തുള്ള കോൺക്രീറ്റും ഇടിഞ്ഞു താണു.

ഇവിടെ ഒരു കലുങ്ക് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇത് ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ ഗർത്തത്തിനു കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. വൻ തുക മുടക്കി റോഡിന്റെ നവീകരണം നടക്കുന്നുണ്ടെങ്കിലും പലയിടത്തും തട്ടിക്കൂട്ട് പണികളാണ് നടക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

Post a Comment

0 Comments