Latest News
Loading...

പാലാക്കാർ നൽകിയ വിജയം ഹൃദയത്തോടു ചേർക്കുന്നു: മാണി സി കാപ്പൻ

പാലാ: പാലാക്കാർ നൽകിയ വിജയം ഹൃദയത്തോട് ചേർക്കുന്നതായും പാലാക്കാരോടുള്ള കടപ്പാട് എക്കാലവും ഉണ്ടായിരിക്കുമെന്നും യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. ഇത് പാലാക്കാരുടെ വിജയമാണ്. പണാധിപത്യത്തിനെതിരെയുള്ള ജനാധിപത്യത്തിൻ്റെ വിജയം. പാലായിൽ യു ഡി എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പാലായിൽ പ്രവർത്തിച്ചു. യു ഡി എഫ് പ്രവർത്തകരോട് നന്ദി മാത്രമല്ല കടപ്പാടും ഉണ്ടെന്നു കാപ്പൻ വ്യക്തമാക്കി.

കഴിഞ്ഞ 16 മാസക്കാലം എം എൽ എ എന്ന നിലയിൽ പാലാക്കാരോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നും പാലാക്കാരോട് ചേർന്നു പ്രവർത്തിക്കും. പാലായിൽ രാഷ്ട്രീയത്തിനതീതമായ പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും ജനങ്ങൾക്കൊപ്പം ഉണ്ടാവും. പാലായുടെ മലയോര മേഖലയ്ക്ക് നൽകി വരുന്ന പരിഗണന തുടരും. 

തിരഞ്ഞെടുപ്പു കാലത്ത് നടത്തിയ ജനസമക്ഷം സൗഹൃദ വികസന സദസ്സിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പാലായുടെ സമഗ്ര വികസത്തിനുള്ള പദ്ധതി തയ്യാറാക്കും. ആരംഭിച്ചിട്ട് പൂർത്തിയാകാനുള്ള പദ്ധതിക്ക് മുൻഗണന നൽകുമെന്നും പുതിയ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments