Latest News
Loading...

പാലായ്ക്ക് 100-ഓളം പള്‍സ് ഓക്‌സി മീറ്ററുകളുമായി എസ്.എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ്


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എസ്.എച്ച് പ്രോവിന്‍സ് പാലായുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തന വിഭാഗമായ എസ്.എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ. അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് എസ്.എച്ച് സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തേടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാ മുന്‍സിപ്പാലിറ്റിയുടെ 26 വാര്‍ഡുകളിലായി നൂറോളം പള്‍സ് ഓക്‌സി മീറ്റര്‍ പാലാ എസ്.എച്ച്. പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.സി.മെര്‍ലിന്‍ അരീപറമ്പില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയ്ക്ക് കൈമാറി. സി. റിന്‍സി കോഴിമല, സി. ആന്‍സ്, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

 ഓക്സിജന്‍ കോണ്‍സന്റേറ്ററുകള്‍, ശരീരത്തിലെ ഓക്സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനുള്ള സ്റ്റീം ഇന്‍ഹീലര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വോളന്റീയേഴ്സിനുമായുള്ള പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്മെന്റ് കിറ്റുകള്‍, മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍, ഹാന്റ് വാഷ് എന്നിവയുടെ വിതരണം കൂടാതെ നിര്‍ദ്ധന കുടുംബങ്ങള്‍ക്കായുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിനൊപ്പം 22 കട്ടിലും കോവിഡ് രോഗികളെ നോക്കുന്ന സെന്ററിന് കൈമാറി.   

വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എസ്.എച്ച്.സോഷ്യല്‍ വര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പാലാ.

Post a Comment

0 Comments