Latest News
Loading...

കോവിഡ് വ്യാപനം; ഈരാറ്റുപേട്ടയില്‍ പോലീസ് പരിശോധന ശക്തമാക്കി


ഈരാറ്റുപേട്ട നഗരസഭാ മേഖലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ അധികൃതര്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടി പിഴയടപ്പിക്കാന്‍ പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും രംഗത്തിറങ്ങി. 

ഇന്നലെ 5 വാര്‍ഡുകള്‍ കൂടി നഗരസഭയില്‍ മൈക്രോ കണ്ടയിന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. 6,7,16,21,23 എന്നിവയാണ് പട്ടികയിലുള്ള വാര്‍ഡുകള്‍. ഇന്നലെ 48 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 19 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു. 

മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയുമാണ് പോലീസ് പിടികൂടുന്നത്. ടൗണ്‍ പ്രദേശത്തും നഗരസഭയുടെ വിവിധ പ്രദേശങ്ങളിലുമായാണ് പരിശോധന. വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലും പരിശോദനകള്‍ നടക്കുന്നുണ്ട്. 

നോമ്പ് കാലമായതിനാല്‍ നഗരത്തില്‍ പൊതുവേ തിരക്ക് കുറവാണ്. നിസ്‌കാര സമയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ ചടങ്ങുകള്‍ നടക്കുന്നത്. വൈകുന്നേരങ്ങളില്‍ തുറക്കുന്ന താല്‍ക്കാലിക കടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു.

Post a Comment

0 Comments