ബ്രോയിലര്‍ കോഴി ഇട്ട വലിയ മുട്ടയ്ക്ക് ഉള്ളിൽ മറ്റൊരു മുട്ട കൗതുകമാകുന്നു. തലനാട് ചമചാട്ട് രമ രവീന്ദ്രൻ വളർത്തുന്ന 8 മാസം പ്രായമുള്ള കോഴിയാണ് അസാധാരണ വലിപ്പമുള്ള മുട്ടയിട്ടത്.
മുമ്പ് സാധാരണവലിപ്പത്തിലുള്ള മുട്ട ഇട്ടിരുന്ന കോഴിയാണിത്. ആദ്യമാണ് ഈ വ്യത്യസ്ത മുട്ടയിട്ടത്.
സാധാരണ മുട്ടയുടെ 3 ഇരട്ടി വലിപ്പമുണ്ട് ഇതിന് .
വലിയ മുട്ടയ്ക്ക് തോടില്ല എന്നതും പ്രത്യേകതയാണ്. പകരം പാടയുള്ള ആവരണമാണുള്ളത്. ഇതിനുളളിൽ തോടോട് കൂടിയ മറ്റൊരു മുട്ട ഒളിച്ചിരിപ്പുണ്ട്. വെളിച്ചത്തിനു നേരെ കാണിച്ചാൽ ഉള്ളിലുള്ള മുട്ട വ്യക്തമായി കാണാം. കൗതുകമുണർത്തുന്ന ഈ മുട്ട കാണാൻ ആളുകൾ എത്തുന്നുണ്ട്.
- ഫോട്ടോ:ജോസഫ് ജേക്കബ്
0 Comments