Latest News
Loading...

സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു : പുതുക്കിയ തീയതി പിന്നീട്

കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെച്ചതായി സർവ്വകലാശാലകൾ. നാളെ മുതൽ നടത്താനിരുന്ന വിവിധ സർവ്വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. മലയാളം സർവ്വകലാശാല, ആരോഗ്യ സർവകലാശാല, മഹാത്മ ഗാന്ധി സർവ്വകലാശാല, കേരള സർവ്വകലാശാല, സംസ്‌കൃത സർവ്വകലാശാല എന്നീ സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചു. മെയ് 10 മുതൽ പരീക്ഷകൾ പുനക്രമീകരിക്കും. കാലിക്കറ്റ് സർവ്വകലാശാലയുടെയും, കണ്ണൂർ സർവ്വകലാശാലയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷകൾ മാറ്റണമെന്ന് സർവകലാശാല വൈസ് ചാൻസിലർമാർക്ക് ഗവർണർ നിർദേശം നൽകിയിരുന്നു. നേരിട്ടുള്ള പരീക്ഷകൾ മാറ്റാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിനിടെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ൻമെന്റ് സോണുകളിലായതിനാൽ എത്താൻ ബുദ്ധിമുട്ടാണെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചത്.

ജെഇഇ മെയിൻ പരീക്ഷയും മാറ്റിയിട്ടുണ്ട്. 27,28,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് പുതുക്കിയ തീയതി അറിയിക്കും

Post a Comment

0 Comments