വാർത്ത തുണയായി . അൻവറിന് മുഴുവൻ തുകയും തിരികെ കിട്ടി


പനച്ചികപ്പാറയ്ക്കും ഈരാറ്റുപേട്ടയ്ക്കുമിടയില്‍ നഷ്ടപ്പെട്ട 35000 രൂപ തിരികെ കിട്ടി. നടയ്ക്കല്‍ കാട്ടാമല സ്വദേശി എ.എം സ്റ്റോഴ്‌സ് മുട്ട ഹോള്‍സെയില്‍ വ്യാപാരിയായ അന്‍വറിന്റെ പണമാണ് നഷ്ടപ്പെട്ടത്.

പണം നഷ്ടപ്പെട്ടതായി കാണിച്ചു ച്ചു മീനച്ചിൽ ന്യൂസിൽ വാർത്ത നൽകിയിരുന്നു. അൻവറിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട പണം രണ്ട് സ്ത്രീകൾക്കാണ് ലഭിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അൻവർ എത്തി പണം ഏറ്റുവാങ്ങി.