Latest News
Loading...

എസ്.എം.വൈ.എം പൂഞ്ഞാർ യൂണിറ്റ് ഉദ്ഘാടനം

 എസ്.എം. വൈ.എം പൂഞ്ഞാർ യൂണിറ്റ് 2020 - 2021 പ്രവർത്തനവർഷം ഉദ്ഘാടനം പൂഞ്ഞാർ പള്ളി കോൺഫ്രൻസ് ഹാളിൽ നടന്നു. പൂഞ്ഞാർ ഫൊറോനാ പള്ളി വികാരി .ഫാ മാത്യു കടൂക്കുന്നേൽ ഉദ്ഘാടനം ചെയ്യതു

 സമ്മേളനത്തിൽ പൂഞ്ഞാർ യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കുറ്റാരപ്പള്ളിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് ഡയറക്ടർ സി.ജോയ്സി എഫ് . സി.സി, ലേ ആനിമേറ്റർമാരായ ആമോദ്, ടേർസി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് പ്രസിഡന്റുമാരായ റിജോ , ആൽഫി എന്നിവർ 2020 - 2021 പ്രവർത്തനവർഷ പരിപാടികൾ വിശദീക്കരിച്ചു.

 റിപ്പോർട്ട് വായന , കണക്ക് അവതരണം, യൂണിറ്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ,യൂണിറ്റ് അംഗങ്ങളുടെ കലാ കലാപരിപാടികൾ എന്നിവയ്ക്കു ശേഷം ,സ്നേഹവിരുന്നോടെ കൂടി യോഗം അവസാനിച്ചു.

Post a Comment

0 Comments