Latest News
Loading...

അധികാര തുടർച്ചയ്ക്കായി സി.പി.എം. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു - മുവാറ്റുപുഴ അഷറഫ് മൗലവി

  

 എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട പ്രവർത്തക കൺവെൻഷനും, ജനപ്രതിനിധികൾക്കുള്ള സ്വികരണ സമ്മേളനവും എസ്.ഡി.പി.ഐ.സംസ്ഥാന വൈസ് പ്രസിഡൻറ് മുവാറ്റുപുഴ അഷറഫ് മൗലവി ഉത്ഘാടനം ചെയ്തു. എല്ലാവിധ ദുശക്തികളും എസ്.ഡി.പി.ഐ.ക്കെതിരേ ഐക്യപ്പെട്ടിട്ടും ഈരാറ്റുപേട്ട നഗരസഭയിൽ സിറ്റിംഗ് സീറ്റ് നാലും നിർത്തുകയും, പുതുതായി തെക്കേക്കര മേഘ ലയിൽ ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുക വഴി അഭിമാനകരമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

പതിനാറ് സീറ്റിൽ മത്സരിക്കുകയും ഇതിൽ അഞ്ച് സീറ്റിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ആറ് ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയത് വഴി ജനപിന്തുണ വർദ്ധിച്ചതായി അഷറഫ് മൗലവി പറഞ്ഞു. ഇടത്-വലത്-ബി.ജെ.പി.മുന്നണി രാഷ്ട്രിയക്കാർനിർണ്ണയിച്ച അതിർവരമ്പുകൾ പ്പുറം എസ്.ഡി.പി.ഐ. ഉയർത്തിയ നിർഭയ രാഷ്ട്രിയം ,ബദൽ വികസനം എന്ന മുദ്രാവാക്യം ജനം ഏറ്റെടുക്കുക വഴി പാർട്ടി സംസ്ഥാനത്ത് നിർണ്ണായക ശക്തിയായി മാറി. മൂലധനശക്തികളും, ഹിന്ദുത്വ ഫാസിസത്തോടും ഒരു കാലത്തും രാജി ആകില്ല എന്ന് അഷറഫ് മൗലവി പറഞ്ഞു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് കെ.ഇ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ യു.നവാസ്, ജില്ലാ കമ്മിറ്റി അംഗം സുബൈർ വെള്ളാപള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻ്റ അയ്യൂബ് ഖാൻ കാസിം, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷൻ പ്രസിഡൻറ് എം.എം.മുജിബ്, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവനാൽ, വൈസ് പ്രസിഡൻറുമാരായ റബീസ് പാറത്താഴയിൽ | ഇസ്മയിൽ കീഴേടം, ഖജാൻജി കെ.യു.സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ അൻസാരി ഈലക്കയം, ഫാത്തിമ ഷാഹുൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, ഫാത്തിമ മാഹീൻ , തിക്കോയി ഗ്രാമപഞ്ചായത്തംഗം നജ്മ പരികൊച്ച് എന്നിവർ സംസാരിച്ചു.പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് മുവാറ്റുപുഴ അഷറഫ് മൗലവി മെമ്പർഷിപ്പ് നൽകി.

Post a Comment

0 Comments