Latest News
Loading...

സമൂഹത്തിൻ്റെ വളർച്ചയ്ക്ക് ഗ്രന്ഥശാലകളുടെ പങ്ക് നിർണ്ണായകം: മാണി സി കാപ്പൻ

പാലാ: സമൂഹത്തിൻ്റെ വളർച്ചയ്ക്ക് ഗ്രന്ഥശാലകളുടെ പങ്ക് നിർണ്ണായകമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ മീനച്ചിൽ താലൂക്ക് തല സമാപനം പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിജ്ഞാനംവിരൽ തുമ്പിൽ ലഭ്യമാണെങ്കിലും ഗ്രന്ഥശാലകൾക്കുള്ള പ്രാധാന്യം കുറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ എം എൽ എ ആദരിച്ചു.  

മീനിച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷതവഹിച്ചു. 

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ. ജോർജ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ എസ് രാജു, താലൂക്ക് ജോയിൻ്റ് സെക്രട്ടറി സി കെ ഉണ്ണികൃഷ്ണൻ താലൂക്ക് കമ്മിറ്റിയംഗം ജോൺസൺ പുളിക്കൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ്, സണ്ണി ഡേവിഡ്, ലീന ജോർജ്, റോയി എലിപ്പുലിക്കാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു. സുഗതകുമാരി അനുസ്മരണവും നടത്തി.

Post a Comment

0 Comments