Latest News
Loading...

പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി

ഈരാറ്റുപേട്ട : ചേന്നാട് കവലയിലുണ്ടായ സംഘർഷത്തിൽ ഓട്ടോറിക്ഷ ഡ്രൈവരെ പോലീസ് ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച് സി ഐ ടി യു ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രകടനവും യോഗവും നടന്നു. ഈരാറ്റുപേട്ട ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു. 

സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ എം ബഷീർ പ്രതിക്ഷേധ യോഗം ഉദഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം എം എച് ഷനീർ, നഗര സഭ പ്രതി പക്ഷ നേതാവ് അനസ് പാറയിൽ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ഹസീബ് ജലാൽ,ഇ എ സവാദ്, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ പി എ ഷമീർ എന്നിവർ സംസാരിച്ചു. 

യോഗത്തിന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ അൻസാരി അധ്യക്ഷതയും സെക്രട്ടറി കെ എൻ ഹുസൈൻ സ്വാഗതവും പറഞ്ഞു.

Post a Comment

0 Comments