പാലാ വിട്ടുകൊടുത്ത് ഒരു നീക്കുപോക്കിനുമില്ലെന്ന് മാണി സി കാപ്പന്‍. ജോസ് കെ മാണി എല്ഡിഎഫിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. സീറ്റ് വിട്ടുകൊടുത്ത് ഒത്തുതീര്‍പ്പ് വേണ്ടെന്നാണ് ദേസീയ നേതൃത്വത്തിന്റെയും തീരുമാനം.
പാര്‍ട്ടിയുമായി ഇക്കാര്യത്തില്‍ ആരും ചര്‍ച്ചചെയ്യുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടികള്‍ മാത്രമാണ്. പാലാ തന്റെ ചങ്കാണ്. ജോസ് കെ മാണി വന്നത് കൊണ്ട് പാലായില്‍ വന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
എന്‍സിപിയുടെ സിറ്റിംഗ് സീറ്റുകളൊന്നും വിട്ടുകൊടുക്കേണ്ടതില്ല. ഇക്കാര്യം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 15 വര്‍ഷം യുദ്ധം ചെയ്ത് നേടിയ സീറ്റാണ് പാലാ. അത് ആരെങ്കിലും പറഞ്ഞാല്‍ വിട്ടുകൊടുക്കാനാകില്ല.
പാലായില്‍ ജോസ് കെ മാണിയക്ക് വലിയ സ്വാധീനമില്ലെന്നതിന്റെ തെളിവാണ് മാണിയുടെ മരണശേഷം നടന്ന തെരഞ്ഞെടുപ്പ്. പകരം രാജ്യസഭാ സീറ്റെന്ന ഫോര്‍മുലയും സ്വീകാര്യമല്ല. തന്നെ തെരഞ്ഞെടുത്തതില്‍ പാലാക്കാര്‍ക്ക് വിഷമിക്കേണ്ടി വന്നിട്ടില്ലെന്നും കോടിക്കണക്കിന് രൂപയുടെ വികസനം ഇക്കാലയളവില്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
0 Comments