മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

 


പൂഞ്ഞാര്‍ തെക്കേക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇടുങ്ങിയ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  ഒറ്റക്ക് താമസിച്ചു കൊണ്ടിരുന്ന തലപ്പലം പ്ലാശനാല്‍ സ്വദേശിയും തെങ്ങ്കയറ്റ തൊഴിലാളിയുമായ സിബിയുടെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

 


ഈരാറ്റുപേട്ട പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടേയും നിര്‍ദേശാനുസരണം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ഐഡിയല്‍ റിലീഫ് വിംഗ് (ഐ. ആര്‍.ഡബ്‌ളിയു) പ്രവര്‍ത്തകരായ യൂസുഫ്, ശഹീര്‍, ഹക്കീം എന്നിവരാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പാല ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി


ഭാര്യ  - സഖി

മക്കള്‍  സാന്ദ്ര, സ്‌നേഹ, സനികാ, സച്ചു.