മരിയാ സദനത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.

 


ലോക മാനസികാരോഗ്യ ദിത്തോടനുബന്ധിച്ച് പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരിയാ സദനത്തിലെ അന്തേവാസികൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കഥകൾ നോവലുകൾ കവിതകൾ ചെറുകഥകൾ ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് നൽകിയത് പുസ്തകങ്ങൾ ക്ലബ്ബ് പ്രസിഡന്റ് അഡ്വ ആർ. മനോജ് പാലായും സെക്രട്ടറി ആൽബിൻ ജോസഫും ചേർന്ന് മരിയാ സദനം ഡയറക്ടർ സന്തോഷ് ജോസഫിന് കൈമാറി. 


ബെന്നി മൈലാടൂർ, അഡ്വ ജോസഫ് കണ്ടത്തിൽ, അനിൽ വി.  നായർ, അഡ്വ റോയി കദളിയിൽ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എസ്. സുദീപ്, പ്രഭു കെ. ശിവറാം എന്നിവർ പ്രസംഗിച്ചു.