Latest News
Loading...

ലോക് ഡൗൺ കാലത്ത് ആംബുലൻസിൽ സുഖപ്രസവം


തമിഴ് നാട് സ്വദേശിനിയായ യുവതിയ്ക്ക് ആംബുലൻസിൽ സുഖപ്രസവം. കോട്ടയം അമയന്നൂരിലാണ് ഇന്ന് പുലർച്ചെ യുവതി 108 ആംബുലൻസിൽ പ്രസവിച്ചത്.


രാവിലെ അഞ്ചരയോടെയാണ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നത്. പത്ത് മിനുട്ടിനുള്ളിൽ ഡ്രൈവർ കണ്ണനുണ്ണിയും നഴ്സ് സൗമ്യയും സ്ഥലത്തെത്തി. പ്രസവവേദനയാൽ പുളയുകയായിരുന്ന ഗീതാലക്ഷ്മിക്ക് ആവശ്യമായ പരിചരണം നൽകി. വൈകാതെ തന്നെ പ്രസവവും നടന്നു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു. ഇവരെ പിന്നീട്  മെഡിക്കൽ കോളേജിലെ ലേബർ റൂമിലേയ്ക്ക് മാറ്റി.

.കോട്ടയം അമയനൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്  തെങ്കാശിയിലെ മരുതുപുരം സ്വദേശികളായ സേതുപതിയും ഭാര്യ ഗീതാലക്ഷ്മിയും.   വാടക മുറിയിൽ താമസിച്ച് ആക്രി പെറുക്കി വിറ്റ് ജീവിച്ച് വരികെ ആയിരുന്നു ഇവർ.