കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മിനി ലോറിയി ലിടിച്ചു യുവാവ് മരിച്ചു. 12 പേര്‍ക്ക് പരിക്ക്. മുണ്ടക്കയം കോരുത്തോട് മടുക്ക ,പാറകുന്നേല്‍ സെബാസ്റ്റ്യന്റെ മകന്‍ സെബിന്‍ (32) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും പോയ മിനി ലോറിയില്‍ എതിര്‍ ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്നു വന്ന സ്വകാര്യ ബസ് ഇടിച്ചു കയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസി ലുണ്ടായിരുന്ന 12 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പിണ്ണാക്കനാട് ഗ്യാസ് ഏജന്‍സിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ സെബിനെ ഈരാറ്റുപേട്ട പി.എം സി ആശുപ് ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിണ്ണാക്കനാട് പോലീസ് മേല്‍നട പടികള്‍ സ്വീകരിച്ചു. കോരുത്തോട് വനിത സഹകരണ ബാങ്ക് ജീവനക്കാരി ജെസിയാണ് സെബിന്റെ മാതാവ്.





