ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ മറ്റയ്ക്കാടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. പാലാ സ്വദേശികളായ മൈക്കിള്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചെമ്മരപ്പള്ളിക്കുന്നിന് സമീപത്തെ വളവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നോട്ട് തെറിച്ച് സമീപത്തെ വീടിന്റെ ഗേറ്റിലേയ്ക്ക് പിന്‍വശം ഇടിച്ചുകയറി.
കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു.




