പാലാ: വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന പ്രമുഖ എക്സിബിഷൻ ബ്രാൻഡായ വൺ തൗസൻഡ് ട്രിങ്കറ്റ്സിന്റെ ആഭിമുഖ്യത്തിൽ പാലായിൽ എക്സിബിഷനും ഫാഷൻ ഷോയും സംഘടിപ്പിക്കുന്നു. ധന്യ സുജിത്തിന്റെ നേതൃത്വത്തിൽ നവംബർ അഞ്ചിന് പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. രാവിലെ 10 മുതൽ രാത്രി ഒൻപത് വരെയാണ് പ്രദർശനവും വിൽപ്പനയും.
.രാവിലെ 10 ന് ബ്രൈഡൽ സ്റ്റൈലിസ്റ്റും ഡിജിറ്റൽ ക്രിയേറ്ററുമായ മരിയാ ഡൊമിനിക് ഉദ്ഘാടനം നിർവഹിക്കും. വിവിധ നിലവാരത്തിലുള്ള ക്ലോത്തിംഗ് ബ്രാൻഡുകൾ, പാർട്ടി വെയറുകൾ, ഡിസൈനർ കലക്ഷനുകൾ, ട്രെഡീഷണൽ വെയറുകൾ, കിഡ്സ് വെയറുകൾ, ഹോം ഡെക്കർ ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം പ്രദർശനത്തിലുണ്ടാകും. ഇതിനുപുറമെ ഫുഡ് ഔട്ട്ലെറ്റും ഒരുക്കിയിട്ടുണ്ട്.
.പാലാ അൽഫോൻസാ കോളേജിന്റെ സഹകരണത്തോടെ ഫാഷൻ ഷോയും അരങ്ങേറും. വനിതാ സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വിപണന സാധ്യതകൾ വിപുലപ്പെടുത്തുന്നതിനും വേദിയൊരുക്കുകയാണ് എക്സിബിഷന്റെ ലക്ഷ്യമെന്ന് പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ധന്യ സുജിത് അറിയിച്ചു.
.





0 Comments