പാലാ നഗരസഭാ കൗണ്‍സിലര്‍ ബിജു മാത്യൂസിനെതിരെ പാലാ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കോണ്‍ഗ്രസ് നേതാവ് എന്‍ സുരേഷിന്റെ പരാതിയിലാണ് നടപടി. പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
.ചെയര്‍പേഴ്‌സണ്‍ തെരഞ്ഞടുപ്പില്‍ വിപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് വിമതരായി നിന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. വിമത കൗണ്‍സിലര്‍മാരും എല്‍ഡിഎഫും ചേര്‍ന്ന് മായ രാഹുലിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കുമ്പോഴാണ് ബിജു മാത്യൂസ് ജില്ല പ്രസിഡന്റിനെതിരെ രൂക്ഷമായ ആക്ഷേപം ഉന്നയിച്ചത്.
.തങ്ങളെ പുറത്താക്കിയ നടപടി ശരിയായില്ല എന്ന് ബിജു പറഞ്ഞിരുന്നു. പുറത്താക്കിയ രീതിയും ശരിയല്ല. പുറത്താക്കാതിരുന്നെങ്കില്‍ റിയ ചീരാംകുഴി ചെയര്‍പേഴ്‌സണാകുമായിരുന്നു. സ്വതന്ത്രമുന്നണിയെ പുറത്താക്കുക മാത്രമായിരുന്നു ഉദ്ദേശം. നാട്ടകം സുരേഷ് കോണ്‍ഗ്രസിന്റെ വികാരം മനസിലാക്കണം. എംഎല്‍എ, എംപി തെരഞ്ഞെടുപ്പുകളില്‍ പണിയെടുത്തത് കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസുകാരെ ചവിട്ടിത്താഴ്ത്തി ഇങ്ങോട്ട് വരേണ്ടതില്ല. അദ്ദേഹമാണ് തിരുത്തേണ്ടതെന്നും ബിജു പറഞ്ഞുവച്ചിരുന്നു.
.ലിസിക്കുട്ടി മാത്യുവിനെ ഡിസിസി പ്രസിഡന്റ് വഞ്ചിച്ചുവെന്നും ബിജു ആരോപിച്ചിരുന്നു.
വിമതര്‍ക്കൊപ്പമായിരുന്ന ലിസിക്കുട്ടി തിരിച്ചെത്തിയെങ്കിലും പുറത്താക്കിയിരുന്നു. മീനച്ചില്‍ന്യൂസില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ പാലായില്‍ വന്നാല്‍ കാണിച്ചുതരാമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി എന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ ആ വീഡിയോയില്‍ അത്തരമൊരു പരാമര്‍ശമില്ല. (വീഡിയോ താഴെ ചേര്‍ക്കുന്നു)
.







0 Comments