Latest News
Loading...

അഭിപ്രായവ്യത്യാസം തുടരുമ്പോൾ വൈസ് ചെയർമാൻ കസേര എൽഡിഎഫിന് ?



പാല നഗരസഭാ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 16ന് നടക്കാനിരിക്കെ നഗരവികസന മുന്നണിയിൽ  അഭിപ്രായവ്യത്യാസം തുടരുന്നു. ഇതോടെ LDF വൈസ് ചെയര്‍മാന്‍ പദവി കയ്യടക്കും എന്ന സൂചനകളും പുറത്തുവന്നുതുടങ്ങി. കോണ്‍ഗ്രസ് തീരുമാനത്തെ ധിക്കരിച്ച് വിമതരായി മാറിയ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ധാരണ എത്താത്തതാണ് പ്രധാന പ്രതിസന്ധി. 



.കൗണ്‍സിലര്‍മാരായ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലുമാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായി രംഗത്തുള്ളത്. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ടോണി തൈപ്പറമ്പില്‍ വൈസ് ചെയര്‍മാനാകുമ്പോള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥാനം രാജിവയ്‌ക്കേണ്ടിവരും. നിലവില്‍ കൗണ്‍സിലര്‍ മാത്രമായ തനിക്ക് വൈസ് ചെയര്‍മാന്‍ പദവി വേണമെന്ന് ബിജു മാത്യൂസ് ബലം പിടിക്കുന്നതും അതുകൊണ്ട് തന്നെയാണ്. 


.നഗരവികസന മുന്നണി എന്ന പേരില്‍ കേരള കോണ്‍ഗ്രസ് എം ഭരണത്തിന് നേതൃത്വം നല്കുമ്പോള്‍, ഞായറാഴ്ചയോടെ ഇരുവരുടെയും തീരുമാനം അറിയിക്കണമെന്നാണ് ബിജു പാലൂപടവന്‍ നല്കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സമവായമാകാത്ത പക്ഷം ബിജു പാലൂടപ്പടവന്‍തന്നെ മല്‍സര രംഗത്തിറങ്ങുമെന്നും അഭ്യൂഹമുണ്ട്. 


.ഭരിക്കാനില്ലെന്നും പിന്തുണ മാത്രമാണ് നല്കുക എന്നായിരുന്നു മുന്‍ നിലപാടെങ്കില്‍ ഭരണത്തിലും പങ്കാളിത്തം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഇപ്പോഴത്തെ പൊതുവികാരം. ഞായറാഴ്ചയ്ക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫില്‍ ഇത് സംബന്ദിച്ച് തീരുമാനമെടുക്കും. 



.കൂറുമാറ്റ വിഷയത്തില്‍ 20ന് വിമത കൗണ്‍സിലര്‍മാരോട് ഹാജരാകാന്‍ തെ. കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍ ഇരുവരുടെയും കൗണ്‍സിലര്‍ സ്ഥാനവും തുലാസിലാകും. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കും പകരം പാലൂപ്പടവന്‍ വൈസ് ചെയര്‍മാനാകട്ടെ എന്ന വികാരവും പാര്‍ട്ടിയിലുണ്ട്.




സ്വതന്ത്ര മുന്നണിയെ പുറത്താക്കാൻ പാർട്ടിയെ വരെ ധിക്കരിച്ച് നിലപാട് സ്വീകരിച്ചവർക്ക് ഒന്നുമില്ലാതെ പോകുന്ന സ്ഥിതിയാണ് വരാനിരിക്കുന്നത്. 12 അംഗങ്ങൾ ഉള്ള എൽഡിഎഫ് വൈസ് ചെയർമാൻ പദവി പിടിച്ചാലും വിവിധ കോൺഗ്രസ് കൗൺസിലർമാർക്ക് ഒന്നും ചെയ്യാനില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് തിരിച്ചടിയായാൽ കൗൺസിലർ സ്ഥാനം അടക്കം നഷ്ടമാകും. 

Post a Comment

0 Comments