കോലാനി: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള കോലാനി സെന്റ് ജെയിംസ് ആൻഡ് സെന്റ് ഫിലിപ്പോസ് സഭയെ ഇടവകയായി ഉയർത്തിക്കൊണ്ടുള്ള ഇടവക പ്രഖ്യാപന ശുശ്രൂഷയും സ്ഥിരീകണ ശുശ്രൂഷയും സെപ്റ്റംബർ 19, 20 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും.
.സെപ്റ്റംബർ 19 ശനിയാഴ്ചയും 20 ഞായറാഴ്ചയുമായാണ് ശുശ്രൂഷകൾ സംഘടിപ്പിച്ചിരിക്കുന്നത്. സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്ററും, ഈസ്റ്റ് കേരള മഹായിടവക ബിഷപ്മായ റവ. വി. എസ്. ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിക്കും.
.സെപ്റ്റംബർ 19ന് രാവിലെ 9.30ന് വിശിഷ്ടാതിഥികൾക്കുള്ള സ്വീകരണത്തോടുകൂടി പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10ന് ആരാധനയും പ്രസംഗവും നടക്കും. തുടർന്ന് ഇടവക പ്രഖ്യാപന ശുശ്രൂഷ നടക്കും. 12.30ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9.30ന് . സ്ഥിരീകകരണ ശുശ്രൂഷ ആരാധന നടത്തപ്പെടും. ബിഷപ്പ് റവ. വി. എസ്. ഫ്രാൻസിസ് തിരുമേനി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
.ഇടവകയായി ഉയർത്തപ്പെടുന്നതിന്റെ ഭാഗമായി നടക്കുന്ന ശുശ്രൂഷകൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഈസ്റ്റ് കേരള മഹായിടവകയിലെ വൈദികരും സഭാ ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുക്കും.
.സഭയുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും സുവിശേഷ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുന്നതിനും ഈ ശുശ്രൂഷകൾ വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ ശുശ്രൂഷകളിലും ആരാധനകളിലും വിശ്വാസികളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്ത റോബിൻ ഇരുമാപ്ര






0 Comments