.വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങൾ കൂടുതൽ ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് മുറികളിൽ ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കിയത്. പുതിയ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ പഠനാനുഭവത്തിന് കൂടുതൽ മികവ് പകരുമെന്ന് സംഘാടകർ പറഞ്ഞു.
.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ, എസ്‌ബിഐ റീജിയണൽ മാനേജർ വിവേക് പി. നായർ, സ്കൂൾ പ്രിൻസിപ്പൽ ഷീജ എസ്., ഹെഡ്മാസ്റ്റർ സി. സി. പൈകടയിൽ, എസ്‌ബിഐ ടൗൺ മാനേജർ ജനറ്റ് ആൻഡ്രൂസ്, എസ്‌ബിഐ മാനേജർ അജയൻ ടി. എന്നിവർ പങ്കെടുത്തു. അധ്യാപകർ, ജനപ്രതിനിധികൾ, പി.ടി.എ. അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
.വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനായി പദ്ധതി നടപ്പാക്കിയ എസ്‌ബിഐ ഈരാറ്റുപേട്ട ശാഖയുടെ ഇടപെടലിന് അഭിനന്ദനം ഉയർന്നു.
.






0 Comments