സ്വകാര്യ ബസ് ജീവനക്കാരനായ പാലാ കടപ്ലാമറ്റം സ്വദേശിയാണ് പടിഞ്ഞാറേകോട്ടയിൽ റിന്റോ ജേക്കബിനെ (32)യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്വകാര്യ ബസുകളിൽ മാറി മാറി ജോലി ചെയ്യുന്ന ഇയാൾ അടിപിടി കേസുകളിൽ അടക്കം പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.
.കഴിഞ്ഞ 13 ന് രാത്രിയിലായിരുന്നു കുറവിലങ്ങാട് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടന്നത്. ഇവിടെ 32000 രൂപയോളം സൂക്ഷിച്ചിരുന്നതായാണ് ജീവനക്കാരുടെ മൊഴി.
നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് കേസിലെ പ്രതിയായ റിറ്റോ ജേക്കബിനെ അറസ്റ്റ് ചെയ്യുന്നത്.
.ജില്ലാ പൊലീസ് മേധാവി കെ. എം സാബു മാത്യുവിന്റെ നിർദേശത്തെ തുടർന്ന് എസ്.ഐ ഗൗതംഹരി, എസ്.ഐമാരായ അഭയ് ചന്ദ്ര്, ജേക്കബ് പി.ജോയി, മഹേഷ് കൃഷ്ണ, എ.എസ്.ഐ അരുൺകുമാർ,സിപിഒമാരായ അരുൺ എ.എ, രാജു, സിപിഒ ഡ്രൈവറായ അശ്വിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സ്വകാര്യ ബസ് കണ്ടക്ടർ ആണ് പിടിയിലായ പ്രതി റിന്റോ ജേക്കബ് . ഏതാനും ദിവസം മുൻപാണ് കുറവിലങ്ങാട് വരിക്കാരി ഭാഗത്തെ വിജനമായ സ്ഥലത്ത് പ്രവർത്തിക്കുന്ന വിദേശമദ്യഷാപ്പിന്റെ എക്സ് ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റി, വിടവിലൂടെ ഉള്ളിൽ കയറിയ പ്രതി രാത്രിയുടെ മറവിൽ മോഷണം നടത്തിയത്. രാവിലെ വിദേശമദ്യ വില്പനശാല തുറക്കുവാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം തിരിച്ചറിഞ്ഞ് പോലീസിനെ അറിയിച്ചത്.
.മോഷണ ശേഷം പതിവ് പോലെ ഇയാൾ കണ്ടക്ടർ ആയി ജോലിയ്ക്ക് കയറിയിരുന്നു.മോഷണം പോയ 32000 രൂപയിൽ 30,000 രൂപയും പോലീസ് പ്രതിയിൽ നിന്നും കണ്ടെടുത്തു.






0 Comments