തലപ്പലം ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി തലപ്പലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം ആചരിച്ചു. 29 /09/2026 ന് തലപ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ചിത്ര സജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ആൻസി ജോസ്, ശ്രീമതി സിന്ധു മനോഹരൻ, ശ്രീമതി ഹാരിജ ഹുസൈൻ, ശ്രീമതി സൗമ്യ ജോർജ്, ശ്രീമതി സുധ രഘു, ശ്രീ സന്തോഷ് ജോസഫ്, ശ്രീമതി എൽസമ്മ തോമസ്, ശ്രീ വിപിൻ സെബാസ്റ്റ്യൻ, ശ്രീ ജോസഫ് മാത്യു, .
.വൈസ് പ്രസിഡൻറ് ശ്രീ ജോയ് ജോസഫ് സ്വാഗതം ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോമി ബെന്നി ആയുർവേദ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. "ആരോഗ്യകരമായ നാളെക്കായി ആയുർവേദം" എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കൽ ഓഫീസർ ഡോ ഗായത്രി ആർ എസ് ആയുർവേദ ദിന സന്ദേശം നൽകി. തലപ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ മുഹ്സിൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അഞ്ജലി ആനന്ദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സജീവൻ എ ഡി,
.CDS ചെയർപേഴ്സൺ ശ്രീമതി ആശ സുരേന്ദ്രൻ, ഹരിത കർമ്മ സേന പ്രതിനിധി ശ്രീമതി ഷൈനി , ദൃഷ്ടി പ്രോജക്ട് മെഡിക്കൽ ഓഫീസർ ഡോ കാർത്തിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് ഗവഃ ആയുർവേദ ഡിസ്പെൻസറി തലപ്പലത്തിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
.പ്രസ്തുത ക്യാമ്പിൽ നേത്രരോഗ സ്പെഷ്യലിറ്റി വിഭാഗത്തിൻ്റെ ( ദൃഷ്ടി പദ്ധതി- നാഷണൽ ആയുഷ് മിഷൻ) നേത്ര പരിശോധനയും ക്യാമ്പും , പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ലഭ്യമാക്കി. ഏകദേശം നൂറോളം രോഗികൾ ക്യാമ്പിൽ ചികിത്സ തേടി എത്തി. ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ജീവനക്കാരായ ഫാർമസിസ്റ്റർ ശ്രീമതി അഖില, അറ്റൻഡർ ശ്രീമതി ഡെയ്സി തുടങ്ങിയവർ സന്നിഹിതരായിരുന്നു





0 Comments