Latest News
Loading...

ഈരാറ്റുപേട്ടയിൽ മിന്നലായി ഓപ്പറേഷൻ തൂഫാൻ



ഈരാറ്റുപേട്ടയിൽ  ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി. വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി. ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.  ഇന്നു രാവിലെ 11 മണിയോട് കൂടിയായിരുന്നു തൂഫാൻ റെയ്ഡ് ആരംഭിച്ചത്. പോലീസ്, എക്‌സൈസ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായാണ് നഗരത്തിൽ പരിശോധന നടത്തിയത്.




ചാക്കു കണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും പിടികൂടി. ഇതിനിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ പെട്ടിക്കട പൊളിച്ചുമാറ്റാൻ നഗരസഭ ജീവനക്കാരും പോലീസും ശ്രമിച്ചത് ഉന്തും തള്ളിലേക്കും കാര്യങ്ങൾ എത്തിച്ചു.
ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. 

 


കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നഗരസഭ ഹെൽത്ത് വിഭാഗവും പോലീസും എക്‌സൈസും ചേർന്നാണ്പരിശോധന നടത്തിയത്‌. നഗരസഭ ഹെൽത്ത് വിഭാഗവും പോലീസും എക്‌സൈസും ചേർന്നാണ്പരിശോധന നടത്തിയത്. വരുന്ന ദിവസങ്ങളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ടി രാജൻ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments