ഈരാറ്റുപേട്ട ഗവൺമെന്റ് മൃഗാശുപത്രി പരിസരത്തു നിന്നും എട്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ആശുപത്രി പരിസരത്ത് പാമ്പിനെ കണ്ടതിനെ തുടർന്ന് അധികൃതരും നാട്ടുകാരും ചേർന്ന് വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പിന്റെ അംഗീകൃത പാമ്പുപിടുത്തക്കാരനും ടീം എമർജൻസി പ്രവർത്തകനുമായ സ്നേക്ക് റെസ്ക്യൂവർ യൂനസ് സ്ഥലത്തെത്തുകയായിരുന്നു.
.യൂനസിന്റെ നേതൃത്വത്തിൽ ഏറെ പ്രയത്നത്തിനൊടുവിലാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
തുടർന്ന് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറാൻ വേണ്ട നടപടികൾ സ്വീകരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments