പൂഞ്ഞാർ: പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാമത് വാർഷികാഘോഷം പൂഞ്ഞാർ ഓഫീസിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഷിക സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് റ്റി.ജി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി. പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു. ഇ.എ. മോഹനൻ, ഡി. രാജപ്പൻ ഒഴാങ്കൽ, പി.ബി. സാനു, സി.എസ്. സജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments