പ്രവിത്താനം മങ്കരയില്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കാണപ്പെട്ട അന്തീനാട് ഉപ്പുമാക്കല്‍ ഗോഡ്വിന്‍ സുനിലിന്റെ സംസ്‌കാരം ഇന്ന് 3.30ന് വീട്ടില്‍ ആരംഭിച്ച് അന്തീനാട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഗോഡ്വിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൂണ്ടച്ചേരി സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഗോഡ്വിന്‍.
കുട്ടി കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെങ്കിലും ഇത് സംബന്ധിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ പരിസരവാസികള്‍ പറയുന്നു. റോഡില്‍ നിന്നും നോക്കിയാല്‍ കുളത്തിനകത്തേയ്ക്ക് കാണാനാകില്ല. റോഡ് നിരപ്പില്‍ നിന്നും പടവ് ഇറങ്ങിയാണ് വെള്ളത്തിലേയ്ക്ക് ഇറങ്ങാനാവുക. നഗ്നമായ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കുട്ടിയ്ക്ക് നീന്തലും അറിയില്ല. വസ്ത്രങ്ങള്‍ പൂര്‍ണമായും അഴിച്ച് വെള്ളത്തിലിറങ്ങാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചെരിപ്പ് പടവില്‍ അടുക്കിവച്ച നിലയിലായിരുന്നു. വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് വയറില്‍ അമര്‍ത്തിയെങ്കിലും കാര്യമായരീതിയില്‍ വെള്ളം പുറത്തുവന്നില്ലെന്നും പറയുന്നു.
കുളത്തിന് സമീപം ലഹരി ഉപയോഗിക്കുന്നസംഘം സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലൂടെ പോകുമ്പോള്‍ നോക്കിയാല്‍ കാണാനാവാത്ത വിധം സൈഡിലേയ്ക്ക് മാറിയിരിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇത്തരത്തില്‍ മദ്യവും മറ്റ് ലഹരികളും ഉപയോഗിക്കുന്നവര്‍ ഇവിടെയെത്താറുണ്ട്. മദ്യക്കുപ്പികളും മുട്ടത്തോടുമെല്ലാം കുളക്കരയില്‍ കൂടിക്കിടപ്പുണ്ട്. കുട്ടി ഇവിടെയെത്തിയപ്പോള്‍ ഇത്തരം സംഘം ഇവിടെയുണ്ടായിരുന്നോ എന്നതും വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് ഇതിന് പിന്നിലെ സംശയം അകറ്റണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments