പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയിലെ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിന്റെയും മെറിറ്റ് ഡേ ആഘോഷങ്ങളും ജൂലൈ 7-ന് രാവിലെ 10 ന് വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് സംഘാടകർ മീഡിയ ക്ലബ്ബിൽ പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
ചലച്ചിത്രതാരവും ജനപ്രതിനിധിയുമായ രമേശ് പിഷാരടി എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച
വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരിയും സ്കൂളുകളുടെ മാനേജരുമായ ഫാ. ജോർജ് വേളൂപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ് സ്വാഗതം ആശംസിക്കും. സ്കൂൾ ഹഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട് നന്ദി രേഖപ്പെടുത്തും.
ചടങ്ങിൽ അസി. വികാരിമാരായ ഫാ. ആന്റു കൊല്ലിയിൽ, ഫാ. ഡാൻ കടുപ്പിൽ, ഫൊറോന സ്റ്റിമാരായ ഷിബു ഐപ്പൻപറമ്പിൽ കുന്നേൽ, ജോയി ചന്ദ്രൻ കുന്നേൽ, സാബു കദളിയിൽ, ടിാൻ തുടിയൻപ്ലാക്കൽ, പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയമുറത്താങ്കൽ, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പയസ് മാണി, സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സോന ഷാജി എന്നിവർ പങ്കെടുക്കും.
പാലാ മീഡിയാ ക്ലബ്ബിൽ നടന്നവാർത്താ സമ്മേളനത്തിൽ അസിസ്റ്റൻ്റ് വികാരി ഫാദർ ആന്റു കൊല്ലിയിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട് ,പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് ചെറിയാൻ വേരനാനി,ഫൊറോന ട്രസ്റ്റിമാരായ ഷിബു ഐപ്പൻ പറമ്പിൽ കുന്നേൽ, ജോയ് ചന്ദ്രൻകുന്നേൽ, ജിസ്മോൻ തുടിയൻപ്ലാക്കൽ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments