പാലാ നഗരസഭയില്‍ സ്വതന്ത്രമുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ പാലാ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയില്‍ തീരുമാനം. കൗണ്‍സിലര്‍മാരെയും വിളിച്ചുകൂട്ടി നടത്തിയ യോഗത്തിനൊടുവിലാണ് മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് തീരുമാനം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് മണ്ഡലം കമ്മറ്റി പ്രമേയവും പാസാക്കി. പ്രമേയത്തിന്റെ കോപ്പി ജില്ലാ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച് നല്കും. എല്ലാവരും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. പാലാ നഗരസഭയിലെ കോണ്‍ഗ്രസിന്റെ 6 കൗണ്‍സിലര്‍മാരും മണ്ഡലം നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്. 

സ്വതന്ത്ര കൗണ്‍സിലര്‍മാരുമായി ഒത്തുപോകാനുള്ള ബുദ്ധിമുട്ട് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇത് മനസിലാക്കുന്നതായും ഇതേ തുടര്‍ന്നാണ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുനല്കുന്നതിന് വോട്ടെടുപ്പിന് ചെയര്‍പേഴ്‌സണ്‍ അനുമതി നല്കിയത് കോണ്‍ഗ്രസിനോട് കാണിച്ച രാഷ്ട്രീയവഞ്ചനയാണെന്ന് പ്രമേയത്തില്‍ പറയുന്നു. സിപിഎമ്മുമായി അവിശുദ്ധ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന സ്വതന്ത്രമുന്നണിയുമായി മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസിന്റെ അന്തസിനും വിശ്വാസ്യതയ്ക്കും കോട്ടമുണ്ടാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments