Latest News
Loading...

സയൻസ് സിറ്റി വികസനം ഒറ്റഘട്ടത്തിൽ; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം



കുറവിലങ്ങാട്: കോട്ടയം കോഴാ സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാൻ സർക്കാർ ആലോചിക്കുന്നതായി ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.

സയൻസ് സിറ്റി നാടിന് സമർപ്പിച്ചതിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സയൻസ് സിറ്റിക്കുള്ളിലെ റോഡുകളും നടപ്പാതകളും ഉൾപ്പെടെയുള്ള വികസനപ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും വാനനിരീക്ഷണത്തിനായുള്ള ദൂരദർശിനി സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.




വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കും. ജില്ലയിലെ എംപിമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും സഹകരണത്തോടെ സയൻസ് സിറ്റിയുടെ ഭാവി വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സയൻസ് സിറ്റിയിലെ പ്രദർശന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഡിജിറ്റൽ ക്യു.ആർ. കോഡ് വിവരസേവനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.



ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ,ജൂബി തെക്കേൽ. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,
സിൻസി ജയ്‌സൺ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,
സി റ്റി. രാജൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,
ഗ്രേസിക്കുട്ടി എബ്രാഹം (പ്രസിഡന്റ് മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് )
മിനി മത്തായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ജോർജ് ചെന്നേലിൽ, വാർഡ് മെമ്പർ
സാം ജോസഫ് പൈനാപിള്ളിൽ, വാർഡ് മെമ്പർ.ജോസ് മോൻ ഇടത്തടത്തിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പർ
സയൻസ് സിറ്റി അസിസ്റ്റന്റ് ഡയറക്ടർ ലൈല ജാസ്മിൻ, സയന്റിഫിക് ഓഫീസർ സുജിത്ത് ബി. കല്ലറ തുടങ്ങിയവർ സംസാരിച്ചു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments