Latest News
Loading...

ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻ്റെ വാർഷിക ആഘോഷവും ഭാരവാഹികളുടെ സ്‌ഥാനാരോഹണവും




ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻ്റെ വാർഷിക ആഘോഷവും ഭാരവാഹികളുടെ സ്‌ഥാനാരോഹണം ജൂലൈ 5 ന് വൈകിട്ട് 7 ന് ജസ്റ്റിൻ കളപ്പുരയുടെ ഭവനത്തിൽ നടക്കും. പ്രസിഡന്റ് മാത്തച്ചൻ നരിതൂക്കിലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളന ത്തിൽ ജോസ് കെ.മാണി എം.പി ഈ വർഷത്തെ പദ്ധതികളുടെ പ്ര വർത്തന ഉദ്ഘാടനം നിർവ്വഹിക്കും.

ഭാരവാഹികളുടെയും പുതിയ അംഗങ്ങളുടെയും സ്ഥാനാരോഹ ണം ഡിസ്ട്രിക് ഫസ്‌റ്റ് വൈസ് പ്രസിഡൻ്റ് മാർട്ടിൻ ഫ്രാൻസിസ് നിർവ്വഹിക്കും.എസ്.എസ്.എൽ സി. പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിക്കും. മികച്ച ബിസിനസ്മാൻ അവാർഡ് കരസ്ഥമാക്കിയ ജോസുകുട്ടി ഞാവ ള്ളിക്കുന്നേലിനെയും ആദരിക്കും.

ഭാരവാഹികളായി പ്രസിഡൻ്റ് ജി. ജോമോൻ ചിലമ്പിക്കുന്നേൽ, സെക്രട്ടറി ജിയോ പുന്നൂസ് തൊടുക, ട്രഷറർ ഐവിൻ മീമ്പനാൽ, അഡ്മ‌ിനിസ്റ്റേറ്റർ സാജൻ തൊടുക എന്നിവരെ തെരഞ്ഞെടുത്തു. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ , ജിജോമോൻ ജോസഫ് ചില മ്പിക്കുന്നേൽ, ജിയോ പൊന്നൂസ് തൊടുക, എന്നിവർ പങ്കെടുത്തു



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments