കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും 2026-27 വർഷത്തെ പ്രോജക്ട് ഉദ്ഘാടനവും ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 7.30 ന് അഡ്വ ടി വി അബ്രാഹം മെമ്മോറിയൽ ലയൺസ് ഹാളിൽ പ്രസിഡന്റ് അഡ്വ. രാജു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിക്കുന്നു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺ മാഗി ജോസ് മേനാംപറമ്പിൽ നടത്തും. അവാർഡ് വിതരണം കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ നിർവ്വഹിക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ നിമ്മി ട്വിങ്കിൾ രാജ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജൻ മണിയങ്ങാട്ട് , കൊഴുവനാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്,
ലയൺ റീജിയൻ ചെയർമാൻ കൃഷ്ണകുമാർ , ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് കോ ഓർഡിനേറ്ററും സോൺ ചെയർമാനുമായ ഷിബു തെക്കേമറ്റം, പുതിയ പ്രസിഡന്റ് സാബു എൻ എസ് മുകളേൽ, ബിജു വാതല്ലൂർ , ഗോപു ജഗന്നിവാസ് പിടിക്കാപറമ്പിൽ, എം എം സ്കറിയ മോനിപ്പള്ളിൽ , പി ജി ജഗന്നിവാസൻ പിടിക്കാപറമ്പിൽ, ഡൈനോ ജയിംസ്, മാത്തുക്കുട്ടി മണിയങ്ങാട്ട് പാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കും.
2009 ൽ അഡ്വ ടി വി അബ്രാഹം ആരംഭിച്ചതാണ് കൊഴുവനാൽ ലയൺസ് ക്ലബ് . ഈ വർഷം നിർദ്ധനരായാവർക്കുള്ള സൗജന്യ മരുന്ന് വിതരണം, ഡയാലിസ് ക്വിറ്റ് വിതരണം എന്നിവയും പാവപ്പെട്ടവർക്ക് വീട് മെയിൻ്റ്നൻസ്, കുട്ടികൾക്ക് വിവിധ ക്ലാസ്സുകളും മത്സരങ്ങളും സ്‌കൂളുകൾ കേന്ദ്രീകരിച്ച് സൗജന്യമായി സംഘടിപ്പിക്കുന്നു. വിവിധ മെഡിക്കൽ ക്യാമ്പുകൾ കൂടാതെ കൊഴുവനാൽ പഞ്ചായത്തിലെ നിർദ്ധനരായ മുഴുവൻ പേർക്കും സൗജന്യ തിമിര ശസ്ത്രക്രിയകളും നടത്തി കൊടുക്കുന്നതാണെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പുതിയ പ്രസിഡൻ്റ് സാബു എൻ എസ് മുകളേൽ , ഷിബു തെക്കേമറ്റം, ബിജു വാതല്ലൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments