മേലുകാവ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിൻസി ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോയിസ്കറിയ കർഷകസഭയും ഞാറ്റുവേലച്ചന്തയും ഉദ്ഘാടനം ചെയ്തു. ഞാറ്റുവേലയുടെ പ്രാധാന്യവും പുതിയ കാലത്ത് അനുവർത്തിക്കേണ്ട കൃഷിരീതികളും സംബന്ധിച്ച് കൃഷി ഓഫീസർ ശ്രീ .ജീസ് ലൂക്കോസ് സംസാരിച്ചു.
ശ്രീ. ജെറ്റോ ജോസ് (വാർഡ് മെംബർ) ശ്രീ .ജോസ് സെബാസ്റ്റ്യൻ വട്ടക്കാവുങ്കൽ (കാർഷിക വികസന സമിതി അംഗം)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ കാർഷിക വികസന സമിതി അംഗങ്ങൾ മേലുകാവ് ഗ്രാമപഞ്ചായത്തിലെ കർഷക സുഹൃത്തുക്കൾ അടക്കം വലിയ ജനാവലി പരിപാടിയിൽ പങ്കെടുത്തു . പച്ചക്കറി തൈകളും വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്തു. കർഷകസഭയും ഞാറ്റുവേലച്ചന്തയും വലിയ വിജയമാക്കിയ മുഴുവനാളുകൾക്കും കൃഷി അസിസ്റ്റന്റ് മനോജ് MV കൃതജ്ഞത രേഖപ്പെടുത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments