Latest News
Loading...

മൂന്നാനിയില്‍ ക്യാമറ സ്ഥാപിച്ചു




മാലിന്യനിക്ഷേപം പതിവായ സാഹചര്യത്തില്‍ മൂന്നാനി കോടതി ജംഗ്ഷന് സമീപം നഗരസഭ സിസിടിവി ക്യാമറ സ്ഥാപിച്ചു. നഗരസഭാ ഓഫീസില്‍ ദൃശ്യങ്ങള്‍ ലഭിക്കത്തക്ക വിധമാണ് ക്യാമറകളുടെ പ്രവര്‍ത്തനം. മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് സമീപം മൂന്നാനി തോടിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യമടക്കം പലപ്പോഴായി തള്ളിയ സാഹചര്യത്തിലാണ് നടപടി. 




പാലായെ കൂടുതല്‍ ശുചിത്വമുള്ള നഗരമാക്കുന്നതിനു ചുവടുവയ്പ്പാണിതെന്ന് കൗണ്‍സിലര്‍ ബിജു വരിക്കാനി പറഞ്ഞു. ഈ ക്യാമറ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments