Latest News
Loading...

നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ശുചിത്വവും ഗുണനിലവാരവും നഗരസഭ ഉറപ്പു വരുത്തും..




പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു.. കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു..ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റെ ഭാഗമാണ്.. നിലവിൽ ഉദ്യോഗസ്ഥർ കർശന താക്കീത് നൽകി എങ്കിലും പിഴ ഈടാക്കുകയോ മറ്റ് കർശന നടപടികളോ സ്വീകരിച്ചിട്ടില്ല... എന്നാൽ വരും ദിവസങ്ങളിൽ ഇതുപോലെ പരിശോധനകൾ നടത്തി പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടാവുന്ന രീതിയിൽ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ നഗരസഭ കർശന നടപടി സ്വീകരിക്കും.. 



.പൊതു ജനങ്ങൾക്ക് സത്യസന്ധമായ പരാതികൾ നല്കുന്നതിന് സാഹചര്യം ഉണ്ടാക്കും.. പരാതിയിൽ വസ്തുത ഉണ്ട് എങ്കിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊതുജന ആരോഗ്യം സംരക്ഷിക്കാൻ ബാധ്യത ഉള്ള നഗരസഭ എടുക്കുന്ന ഈ നടപടികളോട് ഹോട്ടൽ, തട്ടുകട നടത്തിപ്പുകാരും പൊതുസമൂഹവും പൂർണ്ണമായി സഹകരിക്കണമെന്നും ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.... 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments