പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് പാലാ എംഎല്‍എ മാണി സി കാപ്പന്റെ വസതിയില്‍ യോഗം ചേര്‍ന്നു. ചെയര്‍പേഴ്സണ്‍ അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളാണ് ആദ്യം പങ്കെടുത്തത്. പാര്‍ലമെന്ററി പാര്‍ട്ടി കൂടാതെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആലോചിച്ചാണ് എല്ലാ തീരുമാനവും എടുത്തതെന്നും ബിനു പുളിക്കക്കണ്ടം ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 6 മാസക്കാലം യുഡിഎഫ് പിന്തുണ നല്കി. യുഡിഎഫിനോട് പിന്തുണയും കടപ്പാടും ഉണ്ടായിരിക്കും. മറ്റാരുടെയും വോട്ട് വാങ്ങി വിജയിക്കുകയോ വിജയിപ്പിക്കുകയോ ചെയ്യില്ല. യുഡിഎഫിന് വിശ്വാസമില്ലെങ്കില്‍ സ്വതന്ത്ര നിലപാടോടെ നിലകൊള്ളുമെന്നും ബിനു പറഞ്ഞു.
.കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ടാമതായാണ് യോഗത്തിനെത്തിയത്. ഇവരുമായി യുഡിഎഫ് നേതാക്കളുടെ യോഗം തുടരുകയാണ്.ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ഡിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. സതീഷ് ചൊള്ളാനി എന്നിവരും യോഗത്തിനെത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments