പാലായിൽ വാട്ടര്‍ അതോറിറ്റി ശുദ്ധീകരണത്തിനു ശേഷം ഒഴുക്കിവിടുന്ന മലിന ജലം ഓടയുടെ തകരാറു മൂലം ഒഴുക്ക് തടസ്സപ്പെട്ട് ടൗണിലെ കെട്ടിടങ്ങളിലേക്ക് കയറുന്നതുമായി പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി മോന്‍സ് ജോസഫ് സ്ഥലം സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി പ്രശ്‌നം പരിഹരിക്കുവാന്‍
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച രാവിലെ 11ന് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിളിക്കുവാന്‍ നിര്‍ദേശം
നല്‍കി. പാലായിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിയോട് പൊതു പ്രവര്‍ത്തകർ നാട്ടുകാരുടെ ദുരിതം വിവരിച്ചപ്പോഴാണ് മന്ത്രി സ്ഥലം സന്ദര്‍ശിക്കാൻ തീരുമാനിച്ചത്.
പാലാ നഗരത്തിൽ വെള്ളം വിതരണം ചെയ്യുന്ന പുത്തന്‍ പള്ളിക്കുന്നിലെ ടാങ്കുകള്‍
വൃത്തിയാക്കുമ്പോഴുള്ള വെള്ളം ഓടയിലൂടെ മീനച്ചിലാറ്റിലേയ്ക്ക് എത്തുകയായിരുന്നു
. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് കിസ്‌ക്കോ ജംങ്ഷന് മുന്‍ ഭാഗത്ത് തിരക്കേറിയ റോഡിന്റെ അടിഭാഗത്ത് ഓട തകര്‍ന്ന് റോഡ് താഴ്ന്നു പോയിരുന്നു. ഈ ഭാഗത്ത് റോഡരികിലെ ഓടയിലേക്ക് വെള്ളമെത്തുന്ന വിധം പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തി. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കിസ്‌ക്കോ ബാങ്കിന് സമീപം ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം
കെട്ടിടങ്ങളുടെ സമീപത്തേയ്ക്ക് കയറുകയും ചെയ്തതോടെയാണ് വിവിധ
സ്ഥാപനങ്ങൾ ബുദ്ധിമുട്ടിലായത് . കിഴതടയൂര്‍ ബാങ്കിലേയ്ക്കുള്‍പ്പടെയുള്ള റോഡും പൂര്‍ണമായും തകര്‍ന്നു. ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍
നഗരത്തിന്റെ ഹൃദയ ഭാഗത്തേക്ക് ഒഴുകിയെത്തുവാന്‍ തുടങ്ങിയതും പ്രശ്നമാവുകയായിരുന്നു .
കെട്ടിട ഉടമകള്‍ വാട്ടര്‍ അതോറിറ്റിയുടെ അനുമതിയോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തി ഒഴുക്ക് തടസ്സപ്പെട്ട
സാഹചര്യമാണുള്ളത്. പ്രശ്നം പരിഹരിക്കാനുളള മാർഗങ്ങൾ യോഗത്തിൽ ചർച്ചയാവും. മന്ത്രിയോടൊപ്പം ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, തങ്കച്ചന്‍
മണ്ണൂശേരി, തോമസ് കാപ്പന്‍ എന്നിവരുമുണ്ടായിരുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments