Latest News
Loading...

പാലാ നഗരസഭ കൗൺസിൽ : വിഷയം ചർച്ച ചെയ്യാതെ ഇറങ്ങിപ്പോയി



വിവാദമായ ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ കൗൺസിലിൽ നിന്നും ചെയർപേഴ്സണും  സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും കേരള കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടെ 7 പേരും പിന്നാലെ കോൺഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി. ചർച്ച ആരംഭിച്ച ഉടനെ ചെയർപേഴ്സൺ അജണ്ട വായിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു എന്ന് അറിയിച്ച ശേഷം ഇറങ്ങി പോവുകയും ആയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. UDF  പാർലമെൻററി പാർട്ടി യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തതെന്നാണ് വിവരം.




കോടതി കൂടി ഇടപെട്ട വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം പറയുന്നില്ലെങ്കിലും ധാർമികത ഉണ്ടെങ്കിൽ ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് ബിജു പാലൂ പടവിൽ ആവശ്യപ്പെട്ടു. ചെയർ പേഴ്സണിൽ കൂടെയുള്ള ആറ് കൗൺസിലർമാർ വിശ്വാസമില്ലെന്ന് എഴുതി കൊടുത്തിട്ടുണ്ട്.. ഈ സാഹചര്യത്തിൽ രാജിവയ്ക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.


യോഗത്തിനുശേഷം പുറത്തിറങ്ങി വന്ന കോൺഗ്രസ് കൗൺസിലർമാർക്ക് ഓട്ടോറിക്ഷ തൊഴിലാളികൾ സ്വീകരണം നൽകി . മാലയിട്ട് ആണ് കൗൺസിലർമാരെ ഓട്ടോ തൊഴിലാളികൾ സ്വീകരിച്ചത്. തൊഴിലാളികൾക്ക് വേണ്ടി ഏത് ഘട്ടം വരെയും ഒപ്പം നിൽക്കുമെന്ന് കൗൺസിലർമാർ പറഞ്ഞു. 

വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ ചർച്ച ചെയ്യാൻ ആകില്ലെന്നാണ് ഭരണസമിതി നിലപാട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments